
ആലപ്പുഴ: കുട്ടനാട്ടിൽ ചാരായം വിൽപ്പനക്കെത്തിച്ചവർ എക്സൈസിന്റെ പിടിയിലായി. ചമ്പക്കുളം വില്ലേജിൽ തെക്കേക്കര മുറിയിൽ മംഗലത്ത് വീട്ടിൽ അനിൽകുമാർ (കണ്ണൻ-51), നെടുമുടി വില്ലേജിൽ മണപ്ര മുറിയിൽ മാങ്ങയിൽ വീട്ടിൽ സുമൻകുമാർ (55) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു. എ.സി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എസ്. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.ആർ. സുരേഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.പി.ജോസ്, സിവിൽ എക്സൈസ് ഓഫീസർ മോബി വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനഘ അശോക് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ വിപിന ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |