
തൃശൂർ: മണ്ണുത്തിയിലെ ബാറിൽനിന്നും 23.82 ഗ്രാം എം.ഡി.എം.എയുമായി ക്രമിനൽ കേസ് പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒല്ലുക്കര നെല്ലിക്കുന്ന് കുറ സ്വദേശി ചാലിശ്ശേരി പ്രവീൺ പ്രിൻസി(35)നെയാണ് എം.ഡി.എം.എ വിൽപ്പനക്കിടെ പിടികൂടിയത്. വിപണിയിൽ രണ്ടര ലക്ഷം രൂപ വില മതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സി.കെ. സജികുമാറിന്റെയും, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ മുഹമ്മദ് ഹാരിഷിന്റെയും നിർദേശപ്രകാരം സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ. റോയ്, ഐ.ബി. ഇൻസ്‌പെക്ടർ എ. ബി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ലഹരി വ്യാപനത്തിന്റെ ഹോട്ട് സ്‌പോട്ട് ആയ മണ്ണുത്തി കേന്ദ്രമാക്കി കഴിഞ്ഞ ഒരു മാസക്കാലത്തെ നിരീക്ഷണത്തിന്റെ ഭാഗമായാണ് പ്രതി കുടുങ്ങിയത്. ബാറിലെത്തുന്നവർക്ക് സ്ഥിരമായി എം.ഡി.എം.എ വിൽപ്പന നടത്തിവരുന്നത് സംബന്ധിച്ച് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |