
ആറ്റിങ്ങൽ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.മണമ്പൂർ മുട്ടുക്കോണം ചിറയിൽ വീട്ടിൽ കണ്ണൻ എന്ന സുധിയാണ് (22) അറസ്റ്റിലായത്.പീഡനത്തിനിരയായ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.കൊല്ലത്തെ ഒരു വിവാഹച്ചടങ്ങിൽ വച്ചാണിയാൾ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്.പിന്നീട് വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു,സിതാര മോഹൻ,സി.പി.ഒമാരായ ഷജീർ,അഭിലാഷ് ഗീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |