SignIn
Kerala Kaumudi Online
Wednesday, 04 March 2026 2.28 AM IST

വനിതാ ഡോക്ടറുടെ 15 ലക്ഷം തട്ടാൻ ശ്രമം: യൂ ട്യൂബ് ചാനലിനെതിരെ കേസ്

Increase Font Size Decrease Font Size Print Page

a

കൊച്ചി: വൈറ്റിലയിൽ പ്രവർ‌ത്തിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെ ഉടമയായ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യൂ ട്യൂബ് ചാനൽ നടത്തിപ്പുകാരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പ്രവാസി മലയാളിയും ഗൈനക്കോളജിസ്റ്റുമായ ആലുവ തോട്ടുമുഖം സ്വദേശി ഡോ. സാറാ അബ്ദുൽ കലാമിന്റെ പരാതിയിലാണ് യുവതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഡോക്ടറുടെ വാണിജ്യസമുച്ചയം കെട്ടിട നിർ‌മ്മാണ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ഇതേപ്പറ്റി വാർത്തകൾ പുറത്തുവിടുമെന്നും ഭീഷണിപ്പെ‌ടുത്തിയാണ് പണം ആവശ്യപ്പെട്ടത്. ചാനൽ നടത്തിപ്പുകാരിയാണ് ആദ്യം വിളിച്ചത്. കെട്ടിടത്തിന് ഫയർ എൻ.ഒ.സി ഇല്ലെന്നും മാലിന്യം കുന്നു കൂടി കിടക്കുകയാണെന്നും പറഞ്ഞു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്നും മറ്റ് ചാനലുകൾക്ക് പങ്ക് വയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. ഡോക്ടറെ ചാനലിന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ആദ്യം 2 ലക്ഷം രൂപയും പിന്നീട് 15 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഈ സമയം യുവതി ഉൾപ്പെടെ മൂന്നു പേർ ചാനൽ ഓഫീസിലുണ്ടായിരുന്നു.

യൂ ട്യൂബ് ചാനൽ ജീവനക്കാരെ പാലാരിവട്ടം എസ്.എച്ച്. ഒ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. വാണിജ്യസമുച്ചയത്തിൽ വാടക നൽകാതെ പ്രവർത്തിച്ചിരുന്ന ചില സ്ഥാപനങ്ങളെ ഉടമ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. ഇവരാണ് യൂ ട്യൂബ് ചാനലിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതെന്ന് സംശയിക്കുന്നു.

TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.