
കണ്ണൂർ: തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതിയായ തിരുനെൽവേലി സ്വദേശിയും കാട്ടാമ്പള്ളിയിലെ താമസക്കാരനുമായ പരമശിവം (30) വളപട്ടത്ത് അറസ്റ്റിൽ. വ്യാഴാഴ്ച വൈകുന്നേരം കാട്ടാമ്പള്ളിക്ക് സമീപം ഒരു കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടായതോടെ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. വളപട്ടണം സി.ഐ വിജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി കസ്റ്റഡിയിലെടുത്തു.
പൊലീസ് സ്റ്റേഷനിൽ എത്തിയ ഇയാൾ അക്രമാസക്തനായി. പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു. പിന്നീട്, ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടറുടെ കാബിനും തകർത്തു. പൊലീസ് അന്വേഷണത്തിൽ തമിഴ്നാട്ടിൽ നിരവധി മോഷണക്കേസിലും പിടിച്ചുപറിക്കേസിലും പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. വളപട്ടണത്തും കണ്ണൂരും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.ഐക്ക് പുറമെ എസ്.ഐമാരായ സുജിത്, ഭാസ്കരൻ, എ.എസ്.ഐ ഷാജി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രജിത്ത്, ജിജേഷ്, വിജേഷ്, ഡ്രൈവർമാരായ സുമിത്ത്, ജോർജ് എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |