
കോഴിക്കോട്: 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാവിനും മാതാവിന്റെ സുഹൃത്തിനുമെതിരെ കേസ്. വടകര സ്വദേശി അബ്ദുൾ റഫീഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ രണ്ടരവർഷത്തോളം കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസ് പറയുന്നു. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്.
മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ മാതാവിനെ കോഴിക്കോടുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതിയായ റഫീഖ് വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. 13കാരി നിലവിൽ സിഡബ്ള്യൂസിയുടെ സംരക്ഷണത്തിലാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |