പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വച്ച് അന്യ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കൈവശമുണ്ടായിരുന്ന പണം തട്ടിപ്പറിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങുകയും ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 17ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം .
പരപ്പനങ്ങാടി കെട്ടുങ്ങൽ സ്വദേശി കോങ്ങാശ്ശേരി വീട്ടിൽ നബീലിനെയാണ് (24)
പിടികൂടിയത്. പരപ്പനങ്ങാടി ഇൻസ്‌പെസെക്ടർ നവീൻഷാജ്, എസ്.ഐ ശ്യാം, എസ്.ഐ അബ്ദുൾ സലാം,എസ്.ഐ വിജയൻ, എ.എസ്.ഐ റീന, സി.പി.ഒമാരായ ശ്രീനാഥ്, സച്ചിൻ, ജാസർ, പ്രബീഷ് എന്നിവരുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |