SignIn
Kerala Kaumudi Online
Thursday, 12 February 2026 3.34 AM IST

കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിൽ

Increase Font Size Decrease Font Size Print Page
adarsh

കൊടകര : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ ഗുണ്ട നെല്ലായി ആലത്തൂർകുറുവത്ത് വീട്ടിൽ ആദർശിനെ (24) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി. ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ പത്തിന് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലത്തൂർ ഷാപ്പിന് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ആദർശ് കൊടകര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും അടക്കം പന്ത്രണ്ട് ക്രിമിനൽ കേസിലെ പ്രതിയാണ്. കൊടകര പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ.ദാസ്, സബ് ഇൻസ്‌പെക്ടർ ഗോകുലൻ, ഗ്രേഡ് എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.