SignIn
Kerala Kaumudi Online
Monday, 11 May 2026 8.10 AM IST

തിരുവനന്തപുരം നഗരത്തിലെ പെട്രോൾ പമ്പിൽ ലക്ഷങ്ങളുടെ കവർച്ച,​ സംഭവം പുലർച്ചെ

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: നഗരത്തിൽ പാളയത്തെ പെട്രോൾ പമ്പിൽ മോഷണം. പമ്പിലെ ഓഫീസിൽ കടന്നുകയറിയ മോഷ്‌ടാവ് ഒന്നര ലക്ഷം രൂപയുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

മുൻപൊരിക്കലും എംജി റോഡിനോ‌ട്‌ ചേർന്നുള്ള‌ ഇതേ പമ്പിൽ മോഷണം നടന്നിട്ടുണ്ട്. സിസി‌ടിവി ദൃശ്യങ്ങളനുസരിച്ച് ഇന്ന് മോഷണ സമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളുടെ കണ്ണുവെട്ടിച്ചാണ് മൂന്ന് ദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത് മോഷ്‌ടാവ് ഓടിപ്പോയത്. മുൻപ് ഇവിടെ മോഷണം നടത്തിയയാൾ‌തന്നെയാണോ ഇത്തവണയും മോഷണം നടത്തിയത് എന്നതടക്കം കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവമറിഞ്ഞയുടൻ വിരലടയാള വിദഗ്ദ്ധരടക്കം എത്തി തെളിവുകൾ ശേഖരിച്ചു. മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തുന്നത്.

TAGS: CASE DIARY, PETROLPUMP, THEFT, TRIVANDRUM CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY