കുന്നംകുളം: ഒറ്റപ്പിലാവിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം. ഒറ്റപ്പിലാവ് സ്വദേശി പുല്ലാനിപറമ്പിൽ ജിംഷാദിന്റെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് മോഷണം നടന്ന വിവരം പൊലീസ് അറിയുന്നത്. ഗ്രില്ലും മരത്തിന്റെ വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരിയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വലിച്ചിട്ടുണ്ട്. ജിംഷാദും കുടുംബവും ബിസിനസ് ആവശ്യത്തിനായി എറണാകുളത്ത് താമസിക്കുകയാണ്. ആഴ്ചയിലാണ് ഒറ്റപ്പിലാവിലുള്ള വീട്ടിൽ വരുന്നത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഒറ്റപ്പിലാവ്, കല്ലുംപുറം മേഖലകളിൽ മോഷണം നടന്നിരുന്നു.
മോഷണശ്രമം നടന്ന വീട്ടിലെ അലമാരയിലെ വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |