കോവളം: മാരകായുധം ഉപയോഗിച്ച് ഹോട്ടലുടമയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ച ഓട്ടോ ഡ്രൈവറെ പിടികൂടി. തിരുവല്ലം എൽ.പി.എസിന് സമീപം അൽ അലാഖ് ഹോട്ടൽ ഉടമയായ ഫൈസലിനെ ആക്രമിച്ച തിരുവല്ലം കൊല്ലന്തറ സ്വദേശിയായ ഓട്ടോ ഡ്രൈവർ ബിനുവിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. ഫൈസൽ വിഴിഞ്ഞം ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ഹോട്ടലുടമയായ ഫൈസലിന്റെ മറ്റൊരു സ്ഥാപനത്തിലാണ് അറസ്റ്റിലായ ബിനുവിന്റെ ഭാര്യ ജോലിയെടുക്കുന്നത്. ഇതിനെ തുടർന്നുള്ള കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിന് തിരുവല്ലം പൊലീസ് കേസെടുത്തു. എസ്.ഐമാരായ ബിപിൻപ്രകാശ്, വൈശാഖ്, എ.എസ്.ഐ ജയശങ്കർ, പൊലീസുകാരായ രാജീവ്, അജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |