അടൂർ: സ്കൂളിൽ മോഷണം നടത്തിയ കേസിൽ കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗർ ഹൗസ് നമ്പർ 71 ൽ താഴത്തു തൊടിയിൽ വീട്ടിൽ സുധി (52)യെ ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തു. നവംബർ ഒന്നിന് രാത്രിയിൽ കടമ്പനാട് കെ.ആർ. കെ.പി.എം ജി എച്ച്.എസ് ആൻഡ് വി .എച്ച്. എസിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . മൊബൈൽ ടവർ ലൊക്കേഷനും സി.സി. ടിവിയിൽ പതിഞ്ഞ ദൃശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ഏനാത്ത് സി.ഐ സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . സ്കൂളിലെത്തിച്ച് തെളിവെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |