മലയിൻകീഴ്: ഓട്ടോറിക്ഷകളുടെയും ഇരുചക്രവാഹനങ്ങളുടെയും ആർ.സി.ബുക്കും പെട്രോളും കവർന്നതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മലയിൻകീഴ് കുന്നംപാറ മുതൽ വ്യാസ സ്കൂളിന് സമീപം വരെയുള്ള 13 വീടുകളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലാണ് മോഷണം നടന്നത്. ഇരുചക്രവാഹനത്തിന്റെ പെട്രോൾ പൂർണമായി ഊറ്റിയെടുത്ത ശേഷം ലൈസൻസ് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന കവറുകൾ മോഷ്ടിക്കുകയും ചെയ്തു. ഓട്ടോ റിക്ഷകളിലും സമാനമായ രീതിയിലാണ് മോഷണം നടന്നത്. മാസങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ മോഷണം നടന്നിരുന്നു. മലയിൻകീഴ്, നരുവാമൂട് പൊലീസ് സ്റ്റേഷനുകളിൽ നാട്ടുകാർ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |