ചെറുതോണി: വെള്ളാപ്പാറയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബോട്ടിംഗ് ടിക്കറ്റ് കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് രാത്രിയിലാണ് കൗണ്ടറിന്റ താഴ് അറുത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തിയത്. മേശയിൽ സൂക്ഷിച്ചിരുന്ന 7300 രൂപനഷ്ടമായിരുന്നു.താഴ് മുറിക്കുവാൻ ഉപയോഗിച്ച ആക്സോ ബ്ലേഡിൽ നിന്ന് ലഭിച്ച വിരലടയാളം പ്രതികളെ പിടകൂടാൻ സഹായകമായി പ്രത്രികളിലേയ്ക്ക് കാരണം. ഇടുക്കി പൈനാവ് പുത്തൻപുരയിൽ അപ്പു (49), ഗാന്ധിനഗർ കണ്ണാം പറമ്പിൽ ബിജു (50) , ഗാന്ധി നഗർ നിരപ്പേൽ തങ്കച്ചൻ (63) എന്നിവരാണ് പിടിയായത്. ഇടുക്കി സി.ഐ ബി ജയൻ, എസ്.ഐ എൻ. എസ്. റോയി, സി.പി.ഒ മാരായ ജോഹുൽ , ജീനു, രഞ്ജൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |