ആലപ്പുഴ: കാറിലും ബൈക്കിലുമായി കടത്തിക്കൊണ്ടുവന്ന 105.750 ലിറ്റർ അനധികൃത പുതുച്ചേരി മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. അമ്പലപ്പുഴ സ്വദേശികളായ ശ്രീരാജ് (29), എസ്.ബിനു (33) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രവീൺ ഓടിരക്ഷപെട്ടു. ഇയാൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ബി.വിജയനും സംഘവും പത്തിയൂർ വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനായത്. ശ്രീരാജ് മുൻ വ്യാജമദ്യ കേസിലെ പ്രതിയാണ്. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എച്ച്.നാസർ, ജെ.കൊച്ചു കോശി, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.അശോകൻ, വി.കെ.രാജേഷ് കുമാർ, എസ്.എസ്.സിനു ലാൽ, എസ്.സന്തോഷ്, അരുൺ.കെ.അശോക്, ഇ.ഡി.സുരേഷ്, രാഹുൽ കൃഷ്ണൻ, ആർ.എസ്.അഖിൽ, എം.പ്രവീൺ, ഡ്രൈവർ പി.ഭാഗ്യനാഥ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |