വർക്കല :ബന്ധുവിന് മദ്യം വാങ്ങി നൽകിയതിനെ ചോദ്യംചെയ്ത യുവാവിനെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വർക്കല റാത്തിക്കൽ സ്വദേശി റിയാദ് (60), താഴേവെട്ടൂർ സ്വദേശി മുഹമ്മദ് (43)എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വർക്കല റാത്തിക്കൽ ഭാഗത്തു വച്ചായിരുന്നു സംഭവം.
റാത്തിക്കൽ സ്വദേശിയായ സാബിൻ (41)എന്നയാളിന്റെ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. സാബിന്റെ ബന്ധുവായ ഷാജഹാനെ റിയാദ്, മുഹമ്മദ് എന്നിവർ ചേർന്ന് ബാറിൽ കൊണ്ടുപോവുകയും മദ്യം വാങ്ങി നൽകുകയുമായിരുന്നു. ഇതറിഞ്ഞ സാബിൻ ഇരുവരോടും ഇതേച്ചൊല്ലി വാക്കുതർക്കവും കൈയേറ്റവുമുണ്ടായി. തുടർന്നായിരുന്നു റിയാദ് സാബിന്റെ കഴുത്തിൽ കുത്തി പരിക്കേല്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |