നാഗർകോവിൽ: മുംബയ് എക്സ്പ്രസ് ട്രെയിനിൽ നിന്ന് 6 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാവിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. നാഗർകോവിൽ റെയിൽവേ ഇൻസ്പെക്ടർ കേതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടികൂടിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ട്രെയിനിൽ പരിശോധന നടത്തിയപ്പോഴാണ് ആളൊഴിഞ്ഞ കമ്പാർട്ട്മെന്റ് നിന്ന് കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |