തൃശൂർ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം പാലത്തിങ്കൽ മുഹമ്മദ് ഷമീർ( 22) , ഒറ്റപ്പാലം ഈസ്റ്റ് പുളിന്തറക്കൽ ഹസൻ നാസിം ( 21), വടക്കുഞ്ചേരി പുതുക്കോട് പുഴയ്ക്കൽ വീട്ടിൽ ശ്രീജേഷ് (23) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബുള്ളറ്റിൽ മയക്കുമരുന്നുമായി വിൽപ്പനയ്ക്ക് വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഒല്ലൂർ എ.സി.പി കെ.സി.സേതുവിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന യോദ്ധാവ് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണുത്തി സി.ഐ ഷൂക്കൂർ.എസ്, എസ്.ഐമാരായ കെ.പ്രദീപ് കുമാർ, കെ.എസ്.ജയൻ, പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ് എ.എസ്, വീനീഷ്.പി.വി, അജിത്ത്.പി.പി., നിരാജ് മോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |