ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പാലക്കാട് നിന്ന് കടത്തിക്കൊണ്ടുവന്ന് പാരിപ്പള്ളിയിൽ പെൺവാണിഭത്തിന് ഉപയോഗിച്ച സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലായി. ആറ്റിങ്ങൽ അവനവൻചേരി വിളയിൽവീട്ടിൽ അഖിൽ രവീന്ദ്രനെയാണ് പാരിപ്പള്ളിപൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
പാലക്കാട് സ്വദേശിയായ പതിനേഴുകാരിയെ കടത്തിക്കൊണ്ടുവന്ന ഡോണൽ വിൽസൺ, കൊച്ചി, പാരിപ്പള്ളി എഴിപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ താമസിപ്പിച്ച് പെൺവാണിഭം നടത്തിവന്ന ആനന്ദ്, ആസിഫ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഒരാൾകൂടി പിടിയിലാകാനുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി പോക്സോ വകുപ്പ് പ്രകാരം 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ രണ്ട് കേസുകളാണുള്ളത്.
ചാത്തന്നൂർ അസി.കമ്മിഷണർ ബി.ഗോപകുമാറിന്റെ മേൽനോട്ടത്തിൽ പാരിപ്പള്ളി എസ്.എച്ച്.ഒ.അൽ ജബാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |