നെടുമ്പാശേരി: വയനാട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി മോഷണത്തിനെത്തിയ യുവാവിനെ ചെങ്ങമനാട് പൊലീസ് പിടികൂടി. വയനാട് പനമരം വാഴയിൽ വീട്ടിൽ മുഹ്സീറാണ് (19) പിടിയിലായത്.
വ്യാഴം രാത്രി 11.30ഓടെ ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ ബൈക്കിലെത്തിയ രണ്ട് പേരെ കണ്ട നാട്ടുകാർ അറിയിച്ചതിനെത്തുടർന്നെത്തിയ ചെങ്ങമനാട് പൊലീസ് പട്രോളിംഗ് സംഘത്തെക്കണ്ട് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. മുഹ്സീറിനെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന കെ.എൽ. 12-ഡി.2031 യമഹ ബൈക്കും പള്ളിക്ക് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
ബൈക്കിന്റെ ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചപ്പോൾ കഴിഞ്ഞ മാസം 14ന് വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ ബൈക്കാണെന്ന് വ്യക്തമായി. തുടർന്ന് ചെങ്ങമനാട് സ്റ്റേഷനിലെത്തിയ വൈത്തിരി പൊലീസ് ഇന്നലെ രാത്രിയോടെ തൊണ്ടിമുതലുമായിപ്രതിയെ വൈത്തിരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |