കൊടുങ്ങല്ലൂർ: സ്കൂട്ടർ യാത്രക്കാരിയുടെ മാല ബൈക്കിലെത്തിയവർ കവർന്നു. കയ്പമംഗലം കോരുശ്ശേരി കണ്ണന്റെ ഭാര്യ ലൈയുടെ ഏഴ് പവൻ തൂക്കമുള്ള സ്വർണ മാലയാണ് ലോകമലേശ്വരം തണ്ടാംകുളത്തുവച്ച് കവർന്നത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ആനാപ്പുഴയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മക്കളൊടൊപ്പം വരുന്ന വഴിയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല മോഷ്ടിച്ചു
ഇരിങ്ങാലക്കുട: കൊറ്റനെല്ലൂരിൽ ബെക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാല മോഷ്ടിച്ചു. ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം. വെള്ളാങ്ങല്ലൂർ ഭാഗത്ത് നിന്നും സ്കൂട്ടറിൽ വരികയായിരുന്ന സ്ത്രീയുടെ മാല കൊറ്റനെല്ലൂർ റേഷൻ കടയ്ക്ക് സമീപത്ത് വച്ച് പിറകിലൂടെ ബൈക്കിലെത്തിയ സംഘം കവരുകയായിരുന്നു. സമീപത്തെ കടയുടെ സി.സി.ടി.വിയിൽ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സമാന രീതിയിൽ കൊടുങ്ങല്ലൂരിലും മാല മോഷണം നടന്നിട്ടുണ്ട്. ആളൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |