കൊല്ലം: മുൻവൈരാഗ്യം മൂലം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കാരംകോട് ചരുവിള പുത്തൻവീട്ടിൽ അനന്തുവാണ് (31) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. വിമുക്തഭടനായ ഉളിയനാട് സ്വദേശി ഫ്രാൻസിസിനെയാണ് (49) ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ 31ന് രാത്രി 10.30 ഓടെയാണ് സംഭവം. ചാത്തന്നൂർ കിണറ് മുക്കിന് സമീപം ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്ന ഫ്രാൻസിസിനെ തടഞ്ഞുനിറുത്തി കത്താളിന് വെട്ടുകയായിരുന്നു.
സമാനമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തുവെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂർ സബ് ഇൻസ്‌പെക്ടർ ബിജുബാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രജീപ്, എ.എസ്.ഐ മാരായ സൈഫുദ്ദീൻ, ദിനേശ്, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |