SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.21 PM IST

ബാധയൊഴിപ്പിക്കുന്നതിന്റെ പേരിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; തന്ത്രി മുരാരിക്കെതിരെ കേസ്

Increase Font Size Decrease Font Size Print Page
murari-thanthri

കൊല്ലം: ബാധയൊഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യനെതിരെ കേസെടുത്ത് പൊലീസ്. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. വെണ്ടാർ അരീക്കൽ സ്വദേശി വി എസ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബുവിനെതിരെയാണ് പോക്‌സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്.

പൊലീസ് പറയുന്നതിങ്ങനെ: ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി മുൻപും പെൺകുട്ടിയും അമ്മയും മുരാരിയുടെ വീട്ടിൽ പോയിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയെ ധരിപ്പിച്ചു. മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനൽകാമെന്നും വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് ഇന്നലെ ഇവർ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു.

രാവിലെ 11 മണിക്ക് എത്തിയ ഇവർക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാൻ സാധിച്ചത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മാത്രം ഇയാൾ മുറിയിലേയ്ക്ക് വിളിപ്പിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടിട്ടും മകൾ പുറത്തേയ്ക്ക് വരാതിരുന്നതിനാൽ അമ്മ അകത്തുപോയി നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി വീടിനുമുന്നിൽ തടിച്ചുകൂടി. ബഹളത്തിനിടെ തന്ത്രി വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിക്കാനുള്ള നടപടികളിലേയ്ക്ക് കടക്കുകയാണ് പൊലീസ് എന്നാണ് വിവരം. സമൂഹമാദ്ധ്യമങ്ങളിൽ റീൽസ് വീഡിയോകളിലൂടെയും മറ്റും സജീവമായ വ്യക്തിയാണ് മുരാരി തന്ത്രി.

TAGS: CASE DIARY, SEXUAL ASSAULT CASE, MURARI THANTHI, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY