പാലക്കാട്: കാപ്പാ കേസിലെ പ്രതിയിൽ നിന്ന് പേന കൈക്കലാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. തൃത്താല സിഐയ്ക്കെതിരെയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. തൃത്താല എസ്‌എച്ച്ഒ വിജയകുമാരനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് നോർത്ത് സോൺ ഐജിക്ക് എസ്‌പി കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് എസ്‌എച്ച്‌ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജിഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ച് നൽകുകയോ ചെയ്തില്ല. പ്രതിയായ ഫൈസൽ നൽകിയ പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |