
നാഗർകോവിൽ: ടെമ്പോ ഡ്രൈവറെ തല്ലിക്കൊന്നക്കേസിൽ ഒരാൾ പിടിയിൽ. കന്യാകുമാരിയിലെ നാഗർകോവിലിനടുത്ത് സരലൂരിൽ രമേശ് (42) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ മുകേഷ് കണ്ണൻ എന്നയാളെ കോട്ടാർ പൊലീസ് അറസ്റ്റുചെയ്തു. പൊങ്കൽ ദിവസത്തിലായിരുന്നു സംഭവം. രമേശിന് ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. 15ദിവസം മുമ്പ് ഭാര്യ രോഗം മൂലം മരിച്ചു. രമേശ് രണ്ട് കുട്ടികളുമായി ഒറ്റയ്ക്കാണ് താമസം. പൊങ്കൽ ഉത്സവത്തിനിടെ തർക്കം ഉണ്ടാകുകയും മുൻ വൈരാഗ്യമുണ്ടായിരുന്ന മുകേഷ് കണ്ണൻ രമേശിനെ പിന്തുടർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. രമേശ് സംഭവ സ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ: മരണമടഞ്ഞ രമേശ് (42)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |