
കാട്ടാക്കട:മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പിടിക്കാൻ പോയ പൊലീസിനുനേരേ ആക്രമണം.മദ്യപൻ കത്തി വീശിയതിൽ ഹോം ഗാർഡിന് പരിക്കേറ്റു. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ബോസിനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാട്ടാക്കട കഞ്ചിയൂർക്കോണം പൊറ്റവിളയിലാണ് സംഭവം. മദ്യപിച്ച് കത്തിയുമായി ഒരാൾ ബഹളം ഉണ്ടാക്കുന്നതായി കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്റ്റേഷനിലെ എ.എസ്.ഐ അലോഷ്യസും സംഘവും സ്ഥലത്തേക്ക് പോകുകയായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മനോഹരൻ എന്നയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കത്തി വീശിയത്. ഹോം ഗാർഡിന്റെ ഇടതു ചൂണ്ടുവിരലിൽ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഹോം ഗാർഡിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഫോട്ടോ : പരിക്കേറ്റ ഹോം ഗാർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |