ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ഭര്‍ത്താവ് കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ. നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ സഹിതം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇയാള്‍ കിടപ്പറയില്‍ ഉള്‍പ്പെടെ ക്രൂരത കാണിച്ചിരുന്നതായി മുമ്പ് വിപഞ്ചിക തന്റെ ഡയറിക്കുറിപ്പില്‍ ആരോപിച്ചിരുന്നു.
കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് വിപഞ്ചികയ്ക്ക് ഭര്‍ത്താവ് നിധീഷ് അയാളുടെ മാതാപിതാക്കള്‍ സഹോദരി എന്നിവരില്‍ നിന്ന് നേരിടേണ്ടി വന്നത്. ഭാര്യയായ താന്‍ ഉള്ളപ്പോള്‍ പോലും മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അവരുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും നേരത്തെ വിപഞ്ചിക ആരോപിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും ഭാര്യയേയും സ്‌നേഹിക്കാന്‍ തയ്യാറാകാതിരുന്ന നിധീഷ് കുട്ടിയുടെ ചോറൂണ് ചടങ്ങിന് പോലും പങ്കെടുത്തിരുന്നില്ല.
കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയന്ന് ചോദിച്ചാല്‍ ഫ്‌ളാറ്റ് വാങ്ങിയല്ലോയെന്നാണ് ഇയാള്‍ മറുപടിയെന്ന് വിപഞ്ചിക വീട്ടുകാര്‍ക്ക് അയച്ച ഒരു ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് ഫ്‌ളാറ്റാണോ ആവശ്യം എന്ന് ചോദിച്ചിട്ടുണ്ടെന്നും വിപഞ്ചിക പറയുന്നു. ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ല എന്നും വിപഞ്ചിക ആരോപണം ഉന്നയിച്ചിരുന്നു.
കോട്ടയം നാല്‍ക്കവല സ്വദേശി നിതീഷിന്റെ ഭാര്യ കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റെയും ഷൈലജയുടെയും ഏകമകള്‍ വിപഞ്ചികയും (32) ഒന്നേകാല്‍ വയസുള്ള മകള്‍ വൈഭവിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ സമയം രാത്രി പത്തോടെയാണ് ഇരുവരെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനിയറായ നിതീഷും കുറച്ചുകാലമായി പിണക്കത്തിലായിരുന്നു.
ഇരുവരും വെവ്വേറെ സ്ഥലത്താണ് താമസിച്ചിരുന്നത്. രാത്രി കൂട്ടുകിടക്കാനെത്തുന്ന ജോലിക്കാരി ചൊവ്വാഴ്ച രാത്രിയെത്തി ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നിതീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ നിതീഷും ജോലിക്കാരിയും ചേര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്ന് പറയുന്നെങ്കിലും വിശ്വസനീയമല്ലെന്നാണ് വിപഞ്ചികയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |