
കൊച്ചി: ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി യുവതിയും സംഘവും ക്രൂരമായി മർദ്ദിച്ചു. യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊല്ലം സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദ്ദനമെന്നും വിവരമുണ്ട്. ഫെബ്രുവരി 22ാം തീയതി വൈകിട്ട് ആറരയോടെയാണ് സംഭവം.
കടവന്ത്ര ജംഗ്ഷന് സമീപത്തെ ഒരു ഹോട്ടലിൽ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. സഫ്നയെന്ന യുവതിയും സംഘവും ചേർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. വിവസ്ത്രനാക്കിയ യുവാവിന്റെ മുഖത്ത് ക്രൂരമായി മർദ്ദിച്ചെന്നും രണ്ടാം പ്രതിയായ ആൾ ടോർച്ച് കൊണ്ട് കൈപ്പത്തിക്ക് അടിച്ചെന്നും പരാതിയിൽ പറയുന്നു. മരണം വരെ സംഭവിക്കാവുന്ന ക്രൂരമായ മർദ്ദനമാണ് ഏറ്റത്. കേസെടുത്ത പൊലീസ് രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി സഫ്ന ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |