SignIn
Kerala Kaumudi Online
Sunday, 22 March 2026 4.06 AM IST

ശബ്ദ ഭാവതരംഗം

Increase Font Size Decrease Font Size Print Page

s

പ​തി​മൂ​ന്ന് ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ശ്രീ​ജ​ ​ര​വി​യെ​ ​തേ​ടി​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് .​ഇ​ക്കു​റി​ ​സി​നി​മ​യി​ൽ​ ​നാ​യി​ക​ ​ശ​ബ്ദം​ ​ആ​യ​തി​ന​ല്ല.​ ​'എ​ഫ് ​ഫോ​ർ​ ​ഫ്രീ​ഡം​" ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്രം​ ​മി​ക​ച്ച​ ​ടെലിവിഷൻ ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റു​ള്ള​ ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ച്ച​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​ശ്രീ​ജ​ ​ര​വി​ ​നി​റ​ഞ്ഞു​ ​ചി​രി​ച്ചു.​‌​‌​ഡ​ബ്ബിംഗി​ൽ​ 50​ ​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ൾ​ ​തേ​ടി​ ​എ​ത്തി​യ​ ​പു​ര​സ്കാ​ര​ത്തി​ന് ​തി​ള​ക്കം​ ​ഏ​റെ​.​ ​അ​ഭി​ന​യ​ ​വ​ഴി​യി​ലും​ ​തി​ള​ങ്ങു​ക​യാ​ണ് ​ശ്രീ​ജ​ ​ര​വി.​ത​മി​ഴി​ൽ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ.​സൂ​ര്യ​യു​ടെ​ ​വി​ശ്വ​നാ​ഥ​ ​ആ​ന്റ് ​സ​ൺ​സി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​ര​വീ​ണ​ ​ട​ണ്ട​ന്റെ​ ​അ​മ്മ,​​​ ​ക​ര​ ​സി​നി​മ​യി​ൽ​ ​ധ​നു​ഷി​ന്റെ​ ​അ​മ്മ,​​​ ​കോ​യ​മ്പ​ത്തൂ​ർ​ ​മാ​പ്പി​ളെ​യി​ൽ​ ​അ​ന്ന​ ​ബെ​ന്നി​ന്റെ​ ,​ എവിഡ​ൻ​സി​ൽ​ ​ശ​ശി​കു​മാ​റി​ന്റെ​ ,​ ​ഘാ​ട്ടാ​ഗു​സ്തി​യി​ൽ​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യു​ടെ​ .​.. ​എ​ല്ലാം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ഭ​ര​തനാ​ട്യ​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യ​ ​മോ​ഹി​നി​യാ​ട്ടം​ ​ആ​ണ് ​അ​ടു​ത്ത​ ​മ​ല​യാ​ളം​ ​റി​ലീ​സ്.


ആ​ദ്യ​മാ​യി​ ​സം​സ്ഥാ​ന​ ​ടെ​ലി​വി​ഷ​ൻ​ ​അ​വാ​ർ​ഡ് ?


അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ​എ​പ്പോ​ഴും​ ​അ​വാ​ർ​ഡ് ​ല​ഭി​ക്കു​ക.​ ​ഇ​ത്ത​വ​ണ​ ​കു​റ​ച്ചു​കൂ​ടി​ ​സ​ന്തോ​ഷ​വും​ ​അ​തി​ശ​യ​വും​ ​തോ​ന്നു​ന്നു.​ ​ന​ല്ല​ ​ഉ​റ​ക്ക​ത്തി​ൽ​ ​ഉ​ള്ള​ ​ആ​ളെ​ ​വി​ളി​ച്ചു​ണ​ർ​ത്തി​ ​ദേ​ ​അ​വാ​ർ​ഡു​ണ്ട് ​എ​ന്ന് ​കേ​ൾ​ക്കു​ന്ന​ ​അ​വ​സ്ഥ​യി​ലാ​ണ് ​ഞാ​ൻ​ .​ ​ടെ​ലി​വി​ഷ​ൻ​ ​അ​വാ​ർ​ഡ് ​ഉ​ണ്ടെ​ന്ന് ​അ​റി​യാം.​ ​എ​ന്നാ​ൽ​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്ക് ​അ​വാ​ർ​ഡ് ​ഉ​ണ്ടെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​'എ​ഫ് ​ഫോ​ർ​ ​ഫ്രീ​ഡം​ "​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്രം​ ​പ്ര​ത്യേ​ക​ത​ ​നി​റ​ഞ്ഞ​താ​ണ്.​ ​ഡ​ബ്ബ് ​ചെ​യ്യാ​ൻ​ ​വി​ളി​ച്ച​പ്പോ​ൾ​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​ഞാ​ൻ​ ​വ​രു​ന്ന​ത് ​ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് ​സം​വി​ധാ​യ​ക​രാ​യ​ ​അ​ർ​ജു​നോ​ടും​ ​റി​യയോ​ടും​ ​പ​റ​ഞ്ഞു.​ ​പ​ക​രം​ ​ആ​ളെ​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ക്ക് ​തൃ​പ്തി​വ​ന്നി​ല്ല.​ ​ഒ​ടു​വി​ൽ​ ​അ​ർ​ജു​ന്റെ​യും​ ​റി​യ​യു​ടെ​യും​ ​നി​ർ​ബ​ന്ധ​ത്തി​ന് ​വ​ന്നു​ .​ ​എ​നി​ക്ക് ​വേ​ണ്ടി​ ​മാ​സ​ങ്ങ​ളോ​ളം​ ​ര​ണ്ടു​പേ​രും​ ​കാ​ത്തി​രു​ന്നു.​ ​അ​ർ​ജു​നും​ ​റി​യ​യ്ക്കും​ ​ജൂ​റി​ക്കും​ ​വ​ലി​യ​ ​ന​ന്ദി.​ 2013​ ​ൽ​ ​'അ​യാ​ൾ​" ​സി​നി​മ​യി​ൽ​ ​ആ​ണ് ​അ​വ​സാ​നം​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​ത്.


ഡ​ബ്ബിം​ഗി​ൽ​ 50​ ​വ​ർ​ഷം​ ​പി​ന്നി​ടു​ന്ന​ ​വേ​ള​യി​ൽ​ ​എ​ന്തു​ ​തോ​ന്നു​ന്നു?


50​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ഴും​ ​ഇൗ​ ​രം​ഗ​ത്ത് ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ 1973​ൽ​ ​ആ​ണ് ​ആ​ദ്യ​മാ​യി​ ​ബാ​ല​താ​ര​മാ​യി​ '​മ​ന​സ് "​സി​നി​മ​യു​ടെ​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ൽ​ ​എ​ത്തു​ന്ന​ത്.​ ​എ​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ജ്യോ​തി​ഷ്കു​മാ​റും​ ​ഭാ​ഗ്യ​ല​ക്ഷ്മി​യും​ ​ഒ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​എ​ല്ലാം​ ​ആ​ ​സി​നി​മ​യി​ൽ​ ​ഗാ​ന​രം​ഗ​ത്ത് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ ​ഉ​ത്ത​രാ​യ​നം​ ​സി​നി​മ​യു​ടെ​ ​മൈ​ക്കി​നു​ ​മു​ൻ​പി​ൽ​ ​ക​ല​പി​ല​ ​ശ​ബ്ദം​ ​ഉ​ണ്ടാ​ക്കാ​നാ​ണ് ​ ​ ​ആ​ദ്യ​മാ​യി​ ​മൈ​ക്കി​നു​ ​മു​ൻ​പി​ൽ​ ​നി​ൽ​ക്കു​ന്ന​ത്.​ 52​ ​വ​ർ​ഷം​ ​എ​ത്തു​മ്പോ​ഴും​ ​ഇൗ​ശ്വ​ര​ൻ​ ​അ​വ​സ​രം​ ​ഒ​രു​ക്കി​ത​രു​ന്ന​ത് ​വ​ലി​യ​ ​ഭാ​ഗ്യ​വും​ ​നേ​ട്ട​വു​മാ​യി​ ​ക​രു​തു​ന്നു.​ ​ജോ​ലി​യോ​ട് ​കാ​ട്ടു​ന്ന​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​സ്നേ​ഹ​വും​ ​ഭ​ക്തി​യും​ ​എ​ല്ലാ​വ​രു​ടെ​യും​ ​അ​നു​ഗ്ര​ഹ​വു​മാ​ണ് ​ഇ​വി​ടെ​ ​പി​ടി​ച്ചു​നി​റു​ത്തു​ന്ന​തെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ ​ എ​നി​ക്ക് ​സി​നി​മ​ ​ത​ന്ന​ ​എ​ല്ലാ​വ​രോ​ടും​ ​ക​ട​പ്പാ​ടു​ണ്ട്.

ഭ​ര​ത​നാ​ട്യ​ത്തി​ലെ​ ​രു​ക്മി​ണി​ ​അ​മ്മ​യും​ ​ക​ഠി​ന​ ​ക​ഠോ​ര​മീ​ ​അ​ണ്ഡ​ക​ടാ​ഹ​ത്തി​ലെ​ ​ഉ​മ്മ​യും​ ​വ​ലി​യ​ ​സ്വീ​കാ​ര്യ​ത​ ​നേ​ടും​ ​എ​ന്ന് ​പ്ര​തീ​ക്ഷി​ച്ച​താ​ണോ?


പ്ര​തീ​ക്ഷി​ച്ചു​ ​ല​ഭി​ച്ച​ ​ക​ഥാ​പാ​ത്ര​മോ​ ​അം​ഗീ​കാ​ര​മോ​ ​അ​ല്ല.​എ​ന്നാ​ൽ​ ​ര​ണ്ടു​പേ​രും​ ​എ​ന്റെ​ ​മ​ന​സി​നോ​ട് ​ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്ന​വ​രാ​ണ്.​ ​അ​ഭി​ന​യ​ത്തി​ലും​ ​ഡ​ബ്ബിം​ഗി​ലും​ ​വ​ന്ന​ത് ​യാ​ദൃ​ശ്ചി​ക​മാ​യി​ ​സം​ഭ​വി​ച്ച​താ​ണ്.​ ​കാ​റ്റ​ടി​ച്ച​പ്പോ​ൾ​ ​ആ​ ​ഒ​ഴു​ക്കി​ൽ​ ​പോ​കു​ക​ ​എ​ന്നു​ ​പ​റ​യാ​റി​ല്ലേ ?​ ​അ​തു​പോ​ലെ​യാ​ണ് ​എ​ന്റെ​ ​ജീ​വി​തം​ ​ഇ​തു​വ​രെ.​ ​ഒ​ന്നി​നും​ ​വേ​ണ്ടി​ ​ഒ​രു​പാ​ട് ​പ്ര​യ​ത്നി​ച്ചി​ല്ല.​ ​ഒ​രാ​ഗ്ര​ഹ​വും​ ​ഒ​രി​ക്ക​ൽ​പോ​ലും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​പ​ഠി​ക്കു​മ്പോ​ൾ​ ​പാ​സാ​ക​ണം​ ​എ​ന്നേ​ ​ആ​ഗ്ര​ഹി​ച്ചു​ള്ളു.​ ​ഇൗ​ശ്വ​ര​ൻ​ ​അ​ന്നു​മു​ത​ൽ​ ​ഇ​ന്നു​വ​രെ​ ​കൂ​ടെ​യു​ണ്ട്.​ ​പ​ട്ടി​ണി​ ​കാ​ല​ത്തു​നി​ന്ന് ​തു​ട​ങ്ങി​യ​താ​ണ്.​ ​ഒ.​ടി.​ടി​യി​ൽ​ ​വ​ന്ന​പ്പോ​ഴാ​ണ് ​രു​ക്മി​ണി​ ​അ​മ്മ​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​രു​ക്മി​ണി​ ​അ​മ്മ​ ​ആ​കാ​ൻ​ ​വെ​ല്ലു​വി​ളി​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റ് ​എ​ന്ന​ത് ​എ​ന്നെ​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ലും​ ​ക്യാ​മ​റ​യു​ടെ​ ​മു​ൻ​പി​ൽ​ ​നി​ൽ​ക്കു​ന്ന​ത് ​വേ​റൊ​രു​ ​സം​ഭ​വ​മാ​ണ്.​ ​അ​മ്മ​യു​ടെ​യും​ ​ഗു​രു​ക്ക​ന്മാ​രു​ടെയും​ ​സം​വി​ധാ​യ​ക​ൻ​ ​കൃ​ഷ്ണ​ദാ​സ് ​മു​ര​ളി​യു​ടെ​യും​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​സാം​സ​ണി​ന്റെ​യും​ ​പ്രോ​ത്സാ​ഹ​നം​ ​ഉ​ണ്ട്.​ ​ക​ഠി​ന​ ​ക​ഠോ​ര​മീ​ ​അ​ണ്ഡ​ക​ടാ​ഹം​ ​എ​നി​ക്ക് ​കു​റ​ച്ചു​കൂ​ടി​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ ​കൊ​വി​ഡ് ​സ​മ​യ​ത്ത് ​ആ​ണ് ​എ​ന്റെ​ ​ര​വി​യേ​ട്ട​ൻ​ ​(​ഭ​ർ​ത്താ​വും​ ​ഗാ​യ​ക​നും​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റും​ ​)​ ​മ​ര​ണ​മ​ട​യു​ന്ന​ത്.​ ​ആ​ ​സി​നി​മ​യു​ടെ​ ​പ്ര​മേ​യം​ ​കൊ​വി​ഡ് ​കാ​ല​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്.​ ​ക​ഠി​ന​ക​ഠോ​ര​മീ​ ​അ​ണ്ഡ​ക​ടാ​ഹ​ത്തി​ലെ​ ​ചി​ല​ ​സീ​നു​ക​ൾ​ ​ഭ​യ​ങ്ക​ര​ ​വി​ങ്ങ​ലോ​ടെ​യാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​അ​തും​ ​വെ​ല്ലു​വി​ളി​ ​അ​ല്ല.​ ​എ​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​എ​ല്ലാം​ ​ചേ​രു​ന്ന​താ​ണ് ​ആ​ ​ഉ​മ്മ​ ​ക​ഥാ​പാ​ത്രം.​ ​സം​വി​ധാ​യ​ക​ൻ​ ​മു​ഹ​ഷി​ന് ​ന​ന്ദി.

അ​മ്മ​ ​ക​ണ്ണൂ​ർ​ ​നാ​രാ​യ​ണി​യു​ടെ​ ​വ​ഴി​യേ​ ​മ​ക​ൾ​ ​ശ്രീ​ജ.​ഇ​പ്പോ​ൾ​ ​മ​ക​ൾ​ ​ര​വീ​ണ.​ ​സി​നി​മ​ ​എ​ന്തു​ ​തി​രി​കെ​ ​സ​മ്മാ​നി​ച്ചു​ ​?​


മൂ​ന്നു​ ​ത​ല​മു​റ​ ​അ​ഭി​ന​യ​ത്തി​ലും​ ​ഡ​ബ്ബിം​ഗി​ലും.​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​അ​മ്മ​ ​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​വി​വാ​ഹം​ ​ക​ഴി​ച്ച് ​ഞങ്ങൾ​ ​എ​ല്ലാം​ ​ക​ണ്ണൂ​രി​ൽ​ ​താ​മ​സി​ക്കു​മാ​യി​രു​ന്നു.​ ​അ​മ്മ​യോ​ടൊ​പ്പം​ ​സ്റ്റു​ഡി​യോ​യി​ൽ​ ​പോ​യി​ ​തു​ട​ങ്ങി.​ ​'നാ​രാ​യ​ണി​ ​ചേ​ച്ചി​യു​ടെ​ ​മ​ക​ളെ​ ​വി​ളി​ക്കാം​ "​എ​ന്ന് ​ ആളുകൾ പ​റ​ഞ്ഞു​ ​തു​ട​ങ്ങി.​ ​ഒ​ന്നേ​ ​മു​ക്കാ​ൽ​ ​വ​യ​സി​ൽ​ ​​​ ​മൈ​ക്കി​നു​ ​മു​ൻ​പി​ൽ​ ​ര​വീ​ണ​യും​ ​എത്തി.​ ​നാ​ലു​ ​പേ​ർ​ ​അ​റി​യു​ന്ന​ ​രീ​തി​യി​ൽ​ ​എ​ത്താ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​അ​ഭി​മാ​ന​മു​ണ്ട്.​ ​അ​മ്മ​യു​ടെ​യും​ ​ഗു​രു​ക്ക​ന്മാ​രു​ടെ​യും​ ​അ​നു​ഗ്ര​ഹ​മു​ണ്ട്.​ ​മദ്രാസിൽ ​ചെ​റി​യ​ ​ഷെ​ഡി​ൽ​ ​താ​മ​സി​ച്ചി​ട്ടു​ണ്ട്.​ ​അ​വി​ടെ​നി​ന്നു​ ​മാ​റി​ ​സ്വ​ന്തം​ ​ഫ്ളാ​റ്റി​ൽ​ ​താ​മ​സി​ക്കു​ന്നു.​ ​പ​ട്ടി​ണി​യി​ൽ​ ​വ​ള​ർ​ന്നു.​ ​ഇ​ന്ന് ​മൂ​ന്നു​ ​നേ​രം​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​ത് ​സി​നി​മ​ ​ത​ന്ന​താ​ണ്.​ ​ര​വി​യേ​ട്ട​നെ​ ​ജീ​വി​ത​ ​പ​ങ്കാ​ളി​യാ​യി​ ​ത​ന്ന​തും​ ​സി​നി​മ​യാ​ണ്.

ശ​ബ്ദ​ത്തി​ലൂ​ടെ​ ​അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്ക് ​വി​ഷ്വ​ലാ​യി​ ​ന​ന്നാ​യി​ ​അവതരിപ്പിക്കാൻ ​ക​ഴി​യു​മെ​ന്ന് ​പ​റ​യു​ന്ന​തി​നോ​ട് ​യോ​ജി​ക്കു​ന്നു​ണ്ടോ?


തീ​ർ​ച്ച​യാ​യി​ട്ടും.​ ​ഡ​ബ്ബിം​ഗ് ​എ​ന്ന​ത് ​അ​ഭി​ന​യം​ ​ത​ന്നെ​യാ​ണ്.​ ​മൈ​ക്കി​ന് ​മു​ൻ​പി​ൽ​ ​ആ​ ​പ​രി​ധി​ക്കു​ള്ളി​ൽ​ ​അ​ഭി​ന​യി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​മു​ഖ​ത്ത് ​ആ​ ​ഭാ​വം​ ​വ​രൂ.​ ​അ​പ്പോ​ൾ​ ​അ​ത് ​ശ​ബ്ദ​ത്തി​ലും​ ​പ്ര​തി​ഫ​ലി​ക്കും.​ ​ന​ല്ലൊ​രു​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റ് ​തീ​ർ​ച്ച​യാ​യും​ ​ന​ല്ല​ ​അ​ഭി​നേ​ത്രി​യോ​ ​അ​ഭി​നേ​താ​വോ​ ​ആ​യി​രി​ക്കും​ ​എ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​കാ​ര​ണം,​ ​എ​ല്ലാം​ ​ഭാ​വ​വും​ ​ഉ​ൾ​ക്കൊ​ണ്ട് ​ചെ​യ്താ​ൽ​ ​മാ​ത്ര​മേ​ ​അ​ത് ​തൊ​ണ്ട​യി​ൽ​ ​വ​രൂ.​ ​ഇ​തെ​ല്ലാം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​പ​രി​ച​യ​സ​മ്പ​ന്ന​ത​ ​നി​റ​ഞ്ഞ​ ​ആ​ർ​ട്ടി​സ്റ്റി​ന് ​പ്ര​ത്യേ​ക​മാ​യ​ ​മോ​ഡു​ലേ​ഷ​ൻ​ ​പ​റ​ഞ്ഞു​ത​രേ​ണ്ട​ ​ആ​വ​ശ്യം​ ​വ​രു​ന്നി​ല്ല.​ ​ഡ​യ​ലോ​ഗ് ​കി​ട്ടി​യാ​ൽ​ ​എ​വി​ടെ​ ​പോ​സ് ​ചെ​യ്യ​ണ​മെ​ന്നും​ ​എ​വി​ടെ​ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും​ ​ഉ​ൾ​ക്കൊ​ണ്ട് ​ചെ​യ്യാ​ൻ​ ​ക​ഴി​യും.​ ​ഇ​ത്ര​മാ​ത്രം​ ​എ​ക്സ് ​‌​പ്ര​ഷ​ൻ​സ് ​വേ​ണോ​ ​?​​​ ​അ​തോ​ ​കു​റ​യ്ക്ക​ണോ​ ​?​​​ ​എ​ന്ന് ​സം​വി​ധാ​യ​ക​നോ​ട് ​ചോ​ദി​ക്കാം.​ ​അ​വ​രു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​ന​ല്ല​ ​ഫ​ലം​ ​സ്ക്രീ​നി​ൽ​ ​വ​രും​ ​എ​ന്നാ​ണ് ​വി​ശ്വാ​സം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.