
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലല്ല, മോർച്ചറിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിൽ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അഞ്ച് പേർ മരിച്ചെന്ന ബന്ധുക്കളുടെ പരാതി ഗുരുതരമാണ്. പി.ആർ നടത്തി മേനി നടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം യു.ഡി.എഫ് പൊളിച്ചടുക്കും.
പത്ത് വർഷം അന്നം കൊടുത്തെന്നാണ് മറ്റൊരു പ്രചാരണം. ഒരു മുഖ്യമന്ത്രിയുടെ കാലത്തും കേരളത്തിൽ റേഷൻ മുടങ്ങിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
സി.പി.എമ്മിലേതു പോലെ പിണറായി വിജയൻ പോക്കറ്റിൽ നിന്ന് ഒരു കടലാസ് എടുത്ത് വായിച്ചാൽ കൈയടിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ഷംസീറിന് സീറ്റ് നൽകാത്തത് ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ സി.പി.എമ്മിലുണ്ട്. കോൺഗ്രസ് പട്ടികയിൽ സ്ത്രീ പ്രാതിനിധ്യമുണ്ടെങ്കിലും കുറച്ച് കൂടി നൽകണമെന്ന അഭിപ്രായം ഉണ്ടായിരുന്നെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |