
ആഗോള ബോക്സോഫീസിൽ 400 കോടി കടന്ന് ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം ധുരന്ദർ 2 ഐതിഹാസിക വിജയത്തിലേക്ക് കുതിക്കുന്നു. .ഇന്ത്യ ഗ്രോസ്: ₹172.63 കോടി,ഓവർസീസ് കളക്ഷൻ: ₹64 കോടി.നെറ്റ് കളക്ഷൻ (40,908 ഷോകൾ): ₹139.78 കോടി. റിലീസ് ദിവസം തന്നെ ₹100 കോടി കടന്ന്, ഇന്ത്യൻ സിനിമ ചരിത്രത്തിലെ T ടോപ്പ് 5 ഓപ്പണിംഗ് ഡേ ഗ്രോസ്സേഴ്സ് ലിസ്റ്റിൽ ധുരന്ദർ 2 ഇടം നേടിയിരുന്നു.
രൺവീർ സിംഗ് നായകനായ ധുരന്ധർ2: ദ റിവഞ്ച് കേരളത്തിൽ 250 ലധികം സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്.
കേരളത്തിൽ പി.വി.ആർ െഎനോക്സ് പിക് ചേഴ്സ് ആണ് വിതരണം. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം മാർച്ച് 19 നാണ് ആഗോള റിലീസായി എത്തിയത്.
തന്ത്രപ്രധാനിയായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐ.എസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൗധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്നധുരന്ദർ2: ദ റിവഞ്ച് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്തു. പി.ആർ.ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |