SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.21 PM IST

മലപ്പുറം ജില്ലയിലെ പ്രമുഖർ

Increase Font Size Decrease Font Size Print Page
d

ഡോ.കെ.ടി.ജലീൽ (തവനൂർ)

സിറ്റിംഗ് എം.എൽ.എ.തദ്ദേശ സ്വയംഭരണം,ഉന്നത വിദ്യാഭ്യാസം,ന്യൂനപക്ഷ ക്ഷേമം,വഖഫ്,ഹജ്ജ് വകുപ്പുകളുടെ മന്ത്രിയായിരുന്നു.യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ലീഗ് വിട്ട ജലീൽ 2006ൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി കുറ്റിപ്പുറത്ത് മത്സരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി. 2011ൽ തവനൂരിൽ എൽ.ഡി.എഫ് സ്വതന്ത്രനായി വിജയിച്ചു. 2016ലും 2021ലും വിജയം ആവർത്തിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.

വി.അബ്ദുറഹ്മാൻ (താനൂർ)

സിറ്റിംഗ് എം.എൽ.എയും കായിക വകുപ്പ് മന്ത്രിയുമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക്. തിരൂർ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായി. 2014ൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായിരിക്കെ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്വതന്ത്രനായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചു. 2016ലും 2021ലും താനൂർ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി.

പി.കെ.കുഞ്ഞാലിക്കുട്ടി (മലപ്പുറം)

എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക്. ഫാറൂഖ് കോളേജ് യൂണിയൻ ചെയർമാനും എം.എസ്.എഫ് സംസ്ഥാന ട്രഷററുമായി തുടക്കം. യൂത്ത് ലീഗ്,മുസ്ലിം ലീഗ് ജില്ലാ ട്രഷറർ,സംസ്ഥാന സെക്രട്ടറി പദവികൾ വഹിച്ചു. 27ാം വയസിൽ മലപ്പുറം നഗരസഭാ ചെയർമാൻ. 1982ൽ മലപ്പുറത്ത് നിന്നും വിജയിച്ച് നിയമസഭാംഗമായി.1987,1991,1996,2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 1991-1996,2001-2004,2011-2016 കാലയളവിൽ യു.ഡി.എഫ് മന്ത്രിസഭകളിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. 2017ൽ നിയമസഭാഗത്വം രാജിവച്ച് ലോക്സഭാംഗമായി. 2019ൽ മലപ്പുറത്ത് നിന്നും പാർലമെന്റ് അംഗമായി. 2021ൽ ലോക്സഭാംഗത്വം രാജിവച്ച് വേങ്ങരയിൽ നിന്നും വീണ്ടും നിയമസഭയിൽ.2021 മുതൽ പ്രതിപക്ഷ ഉപനേതാവ്. നിലവിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വേങ്ങര എം.എൽ.എയുമാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.