
വിജയ് സേതുപതി, സായ് പല്ലവി എന്നിവർ നായകനും നായികയുമായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. എ.ആർ. റഹ്‌മാൻ ആണ് സംഗീതം. ചെക്ക ചിവന്ത വാനത്തിനു ശേഷം മണിരത്നം ക്യാമ്പിൽ വിജയ് സേതുപതി എത്തുകയാണ്. ലൈക പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മാണം. ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം.
തഗ്‌ലൈഫിനു ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയുമാണ് നായകനും നായികയും എന്ന് 2025 ഡിസംബർ 12ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 33 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒരുമിച്ച ചിത്രം കൂടിയാണ് തഗ് ലൈഫ്.
സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഗോകുലം മൂവീസിസാണ് കേരളത്തിൽ എത്തിച്ചത്. ജൂൺ 5ന് ചിത്രം റിലീസ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |