ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായും. കഴിഞ്ഞ വർഷം മുതൽ ഇരുവരും വിവാഹമോചിതരാവുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകളിൽ പരസ്യപ്രതികരണം നടത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. ഇന്ത്യൻ ടെെംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇത്തരം ഗോസിപ്പുകൾ തന്നെ എങ്ങനെ ബാധിച്ചെന്നും നടൻ വ്യക്തമാക്കി.
'മുൻപ് എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എന്നെ ബാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് എനിക്ക് ഒരു കുടുംബമുണ്ട്. ഇത്തരം ഗോസിപ്പുകൾ വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഞാൻ അത് വിശദീകരിച്ചാലും ആളുകൾ അതിനെ മാറ്റിമറിക്കും. കാരണം നെഗറ്റീവ് വാർത്തകളാണ് കൂടുതൽ വിൽക്കപ്പെടുന്നത്. നിങ്ങളെ പോലെ അല്ല ഞാൻ. നിങ്ങൾക്ക് എന്റെ ജീവിതം നയിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ മുഖം മറച്ച് എന്തും പറയാൻ നിങ്ങൾക്ക് കഴിയും.
ഒരു കമ്പ്യൂട്ടർ സ്ക്രീനിന് പിന്നിൽ ഇരുന്ന് മറ്റൊരാളെ കുറിച്ച് നെഗറ്റീവ് പറയുമ്പോൾ നിങ്ങൾ ഓർക്കണം. നിങ്ങളുടെ ഓരോ വാക്കും അവരെ ബാധിക്കുന്നുണ്ട് എന്ന്. മറ്രൊരാൾ നിങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും? ഇത്തരം ഗോസിപ്പുകൾ എന്റെ മുഖത്ത് നോക്കി പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. സോഷ്യൽ മീഡിയിയൽ പറയുന്ന വ്യക്തിക്ക് ഒരിക്കലും എന്റെ മുഖത്ത് നോക്കി ഇത് പറയാൻ ധെെര്യമുണ്ടാകില്ല. അതിന് അവർ ധെെര്യം കാണിച്ചാൽ ഞാൻ അവരെ ബഹുമാനിക്കും'- അഭിഷേക് ബച്ചൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |