ഇറ്റലിയിൽ നടത്തിയ അവധിക്കാല യാത്രയുടെ ഏതാനും ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മലയാളികളുടെ എവർഗ്രീൻ താരം മാധവി. ഏറെ നാളുകൾക്കുശേഷമാണ് മാധവിയെ കുടുംബസമേതം കാണുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങളും മക്കളുടെ നേട്ടങ്ങളുമൊക്കെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്. ബിസിനസുകാരനായ ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കളായ പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിവരോടും ഒപ്പം അമേരിക്കയിലാണ് മാധവിയുടെ താമസം. കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.വളർത്തുമൃഗങ്ങൾ, ലാവ,
ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ്, ആകാശദൂത് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ആകാശദൂതിലെ ആനിയാണ് മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും മാധവി. തന്റെ പ്രിയ കഥാപാത്രം ആനിയും ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയുമാണെന്ന് മാധവി പറഞ്ഞിട്ടുണ്ട്. തന്നെ മലയാളികളാണ് ഏറ്റവും കൂടുതൽ സ്നേഹിച്ചതെന്നും മാധവി പറഞ്ഞിട്ടുണ്ട്. ആകാശദൂത് ടിവിയിൽ വരുമ്പോൾ ഇപ്പോഴും ആനിയായി മാധവി ഹൃദയം കവരാറുണ്ട്. മലയാളത്തിൽ പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.വിവാഹശേഷം അഭിനയരംഗം ഉപേക്ഷിച്ച മാധവി ഇനി സിനിമയിലേക്ക് മടങ്ങി വരാൻ സാദ്ധ്യത വിരളമാണ്.
. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |