മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉടുമ്പൻചോല വിഷൻ' എന്ന ചിത്രത്തിലെ മെമ്മറി ബ്ലൂസ് എന്ന ഗാനം റിലീസായി.വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത . സൂരജ് സന്തോഷിന്റെ ആലാപനം ഹൃദ്യമാണ്. അൻവർ റഷീദിന്റ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യസ്വതന്ത്രസംവിധാന സംരംഭമാണ് ഉടുമ്പൻചോല വിഷൻ.ഹോളിവുഡ്- ബോളിവുഡ് താരം മിലിന്ദ് സോമൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ദിലീഷ് പോത്തൻ, സിദ്ധിഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ. മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, എഡിറ്റിങ്: വിവേക് ഹർഷൻ, തിരക്കഥ: അലൻ റോഡ്നി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്,ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ,
എആൻഡ്ആർ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറിൽ അഷർ അമീർ, റിയാസ് കെ.മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം.പി .ആർ . ഒ :പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |