മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് നിഷാന്ത് സാഗർ. മമ്മൂട്ടി ചിത്രം ഫാന്റത്തിലെ 'വിരൽ തൊട്ടാൽ വിരിയുന്ന പെൺ പൂവെ' എന്ന ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ലോഹിതദാസിന്റെ ജോക്കർ എന്ന സിനിമയാണ് കരിയറിൽ വഴിത്തിരിവായത്. സാക്ഷാൽ സണ്ണിലിയോണിന്റെ നായകനായും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന നിഷാന്തിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 45കാരനായ നടന്റെ ഫിറ്റ്നസ് പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. വില്ലൻ, സ്വഭാവനടൻ, നായകൻ എന്നീ നിലകളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുറേ നാളുകൾക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ അദ്ദേഹം സജീവമാണ്.
1997ൽ പുറത്തുവന്ന എഴുനിലപന്തൽ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത "ഋഷിവംശം" എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ജോക്കർ എന്ന ചിത്രത്തിലെ "സുധീർ മിശ്ര" എന്ന കഥാപാത്രമാണ് നടന്റെ കരിയറിലെ വഴിത്തിരിവായ വേഷം.
ടർബോ, ഗരുഡൻ, ആർഡിഎക്സ്, ചതുരം, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം തുടങ്ങിയ സിനിമകളിലൂടെ അടുത്തിടെ വമ്പൻ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. വൃന്ദയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. മൂത്ത മകൾ നന്ദ "ആലപ്പുഴ ജിംഖാന" എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |