ഇടുക്കി: വാഗമണ്ണിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) മരിച്ചത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവമുണ്ടായത്.
നാല് സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചാത്തൻപാറയ്ക്ക് സമീപം വാഹനം നിർത്തി, താഴേക്ക് ഇറങ്ങവേ കാൽവഴുതിയാണ് അപകടമുണ്ടായത്. മൂലമറ്റത്തുനിന്നും തൊടുപുഴയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തി, മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ക്രിസ്തുമസിനും ചാത്തൻപാറയിൽ സമാനമായ രീതിയിൽ ഒരാൾ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |