ബംഗളൂരു: രാമേശ്വരം കഫേയിൽ വിളമ്പിയ ഭക്ഷണത്തിനുള്ളിൽ പുഴുവിനെ കണ്ടെത്തി. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേയിലെ ഔട്ട്‌ലെറ്റിലാണ് യുവാവിന് വിളമ്പിയ പൊങ്കലിൽ നിന്ന് പുഴുവിനെ കണ്ടെത്തിയത്.
സംഭവം മറച്ചുവയ്ക്കാൻ ജീവനക്കാർ ശ്രമിച്ചുവെന്നും യുവാവ് ആരോപിച്ചു. പുഴുവിനെ വീഡിയോയിൽ പകർത്താൻ തുടങ്ങിയപ്പോഴാണ് ജീവനക്കാർ പ്രതികരിക്കുകയും ക്ഷമാപണം നടത്തിയതെന്നും യുവാവ് പറഞ്ഞു. പിന്നീട് ജീവനക്കാർ പണം തിരികെ നൽകി ഇയാളെ പറഞ്ഞയക്കുകയായരുന്നു.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ബ്രാൻഡാണ് രാമേശ്വരം കഫേ. നിരവധി റെസ്റ്റോറന്റുകളുടെ ശൃംഖലകളും ഇവർക്കുണ്ട്. വിനോദസഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രിയമാണ് രാമേശ്വരം കഫേ.
കഴിഞ്ഞ വർഷം മേയിൽ കാലാവധി കഴിഞ്ഞ് തെറ്റായി ലേബൽ ചെയ്തത നിരവധി ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഹൈദരാബാദിലെ ഔട്ട്‌ലെറ്റുകൾ തെലങ്കാനയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 2024 മാർച്ചിൽ കാലാവധി കഴിഞ്ഞ 100 കിലോ ഉഴുന്ന്, 10 കിലോ പരിപ്പ്, എട്ട് ലിറ്റർ തൈര് എന്നിവയാണ് ഇതിൽ ഉൾപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |