കൂലിപ്പണിക്കാരനായിരുന്ന ചെറുപ്പക്കാരനിൽ നിന്നും വടിവേലു എന്ന കോമഡി രാജാവിലേക്കുള്ള വളർച്ച. ആ കലാകാരന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത സംഭവ ബഹുലമായ കഥകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ വടിവേലു ഒന്നുമല്ലാതായെന്ന് ആലപ്പി അഷ്റഫ് പറയുന്നു. 'രാഷ്ട്രീയത്തിൽ പലരെയും വ്യക്തിഹത്യ നടത്തിയില്ലെങ്കിൽ വടിവേലുവിന് സിനിമയിൽ പിടിച്ചുനിൽക്കാമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിജയകാന്തിനെ ആക്ഷേപിച്ച് സംസാരിച്ചു. റിസൽട്ട് വന്നപ്പോൾ വടിവേലും സപ്പോർട്ട് ചെയ്തിരുന്ന ഡിഎംകെ എട്ടുനിലയിൽ പൊട്ടി. ജയലളിത - വിജയകാന്ത് സഖ്യം അധികാരത്തിലെത്തി.
വടിവേലുവിനെവച്ച് സിനിമയെടുത്താൽ അത് ജയലളിതയെ എതിർക്കുന്നത് പോലെയാകുമെന്ന് കരുതി നിർമാതാക്കളും സംവിധായകരും വടിവേലുവിനെ സിനിമയിൽ നിന്ന് ഒഴിവാക്കി. വടിവേലു വർഷങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു.
വടിവേലുവിനെയും ചില നായികമാരെയും ചേർത്ത് സോഷ്യൽ മീഡിയയിൽ ചില കഥകൾ പ്രചരിച്ചിരുന്നു. അതിൽ മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ പേരുമുണ്ടായിരുന്നു. അത്തരം ബന്ധങ്ങളെപ്പെറ്റി വടിവേലു പറയുന്നത്, തന്റെ ദാരിദ്ര്യ സമയത്ത് സിനിമാകോട്ടയിലെ തറയിലിരുന്നുകൊണ്ട് അവരെ തിരശ്ശീലയിൽ കണ്ടിട്ടുണ്ടെന്നാണ്. താൻ അന്ന് സ്വപ്നം കണ്ട് സായൂജ്യമണിഞ്ഞ നായികമാരോടൊത്ത് ഇഷ്ടാനുസരണം സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
തന്റെ കാമുകിമാർക്ക് വേണ്ടി എത്ര പണം ചെലവഴിക്കാനും വടിവേലുവിന് മടിയുണ്ടായിരുന്നില്ല. അവർക്കെല്ലാം പണം അള്ളിയള്ളി കൊടുത്തു. അല്ലാതെ മലയാളത്തിലെ ചില നടന്മാരെപ്പോലെ മോഹനവാഗ്ദ്ധാനം നൽകി പണത്തിന് വേണ്ടി സ്ത്രീകളെ പറ്റിച്ചുവിടുന്ന തറ പരിപാടി വടിവേലുവിന്റെ നിഘണ്ടുവിലില്ല. ചിലർക്കൊക്കെ പുതിയ വീടുകൾ വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിച്ചിരുന്നെന്നും കേൾക്കുന്നു.'- ആലപ്പി അഷ്റഫ് പറഞ്ഞു.
വടിവേലുവിന്റെ കാമുകിയായ മലയാളി നടിയാര് എന്ന തബ്നെയിലോടെയാണ് ആലപ്പി അഷ്‌റഫ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ആരാണ് ആ മലയാളി നടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |