ബാലതാരമായി എത്തി പെട്ടെന്ന് തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനശ്വര രാജൻ. മഞ്ജുവാര്യയുടെ മകളായി 'ഉദാഹരണം സുജാത'യിലൂടെയാണ് അനശ്വര സിനിമയിലെത്തിയത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, മെെക്ക്, ഓസ്‌ലർ, നേര്, ഗുരുവായൂർ അമ്പലനട, രേഖാചിത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
ഇപ്പോഴിതാ ഒരു ആരാധകനോടുള്ള താരത്തിന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമ പ്രൊമോഷൻ പരിപാടിക്ക് എത്തിയപ്പോൾ അനശ്വരയോട് പാട്ടുപാടണമെന്ന് ആവശ്യപ്പെട്ട ആരാധകനോട് ചൂടാകുന്നതാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സജിൻ ഗോപുവും അനശ്വര രാജനും പ്രധാനവേഷത്തിൽ എത്തുന്ന 'പെെങ്കിളി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സംഭവം നടന്നത്. മറ്റ് അഭിനേതാക്കളും വേദിയിലുണ്ടായിരുന്നു.
'അനശ്വര പാടണം' എന്ന് ഒരാൾ വിളിച്ചുപറയുമ്പോൾ അനശ്വര മെെക്ക് താഴ്ത്തി കലിപ്പിച്ച് നോക്കി എന്തോ പറയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. അനശ്വര പൊതുമദ്ധ്യത്തിൽ ഇങ്ങനെ ചെയ്തത് മോശമായിപ്പോയി എന്നതരത്തിലുള്ള കമന്റുകളും വീഡിയോക്ക് വരുന്നുണ്ട്. തുടർവിജയങ്ങളിലൂടെ കൂടുതൽ പ്രശംസ ലഭിക്കുകയാണ് അനശ്വരയ്ക്ക്. ഇതിനിടെയാണ് വിമർശനം വിളിച്ചുവരുത്തിയ പ്രതികരണം ഉണ്ടായിരിക്കുന്നത്. ' പാട്ട് പാടാൻ പറഞ്ഞപ്പോൾ പെട്ടെന്ന് ചൂടായി അനശ്വര, ഇത് പ്രതീക്ഷിച്ചില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |