മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഇന്ദുലേഖ. നിരവധി സീരിയലുകളിൽ ഇന്ദുലേഖ അഭിനയിച്ചിട്ടുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇന്ദുലേഖയും മകൾ ഉണ്ണിമായയും.
സീരിയലിലെ നെഗറ്റീവ് വേഷം കണ്ട ഒരു സ്ത്രീയുടെ കൈയിൽ നിന്ന് അടി കിട്ടിയിട്ടുണ്ടെന്ന് ഇന്ദുലേഖ പറയുന്നു. 'ആശുപത്രിയിൽ പോയപ്പോൾ ഒരമ്മൂമ്മ അടിച്ചിട്ട് പോയി. നിന്റെയടുത്തുനിന്ന് ഇത്രയൊന്നും പ്രതീക്ഷിച്ചില്ല, ഇങ്ങനെയൊന്നും ചെയ്യണ്ടായിരുന്നെന്നും അവർ പറഞ്ഞു. ആ അമ്മൂമ്മയെ കഥാപാത്രമാണതെന്നൊക്കെ പറഞ്ഞ് മനസിലാക്കി.
അന്ന് സീരിയലിൽ ഒരു ഡോക്ടറുടെ കഥാപാത്രമായിരുന്നു ഞാൻ ചെയ്തിരുന്നത്.അന്നൊക്കെ ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ പോകുമ്പോൾ ഞാൻ ഡോക്ടറാണെന്നായിരുന്നു പലരും കരുതിയത്. ഒരു സീരിയലിൽ ദേവിയായി അഭിനയിച്ച സമയം. ഒരു പരിപാടിക്ക് പോയപ്പോൾ ഒരമ്മൂമ്മ വന്ന് കാല് തൊട്ടുനമസ്‌കരിച്ച് പോയി.'- ഇന്ദുലേഖ പറഞ്ഞു.
ഡാൻസിൽ പി എച്ച് ഡി ചെയ്യാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്ന് മകൾ പറയുന്നു. ശംഖുമുഖമാണ് തങ്ങളുടെ ചായ സ്‌പോട്ടെന്നും ഇരുവരും പറയുന്നു.'ശംഖുമുഖമാണ് ഞങ്ങളുടെ ചായ സ്‌പോട്ട്. പണ്ട് ശംഖുമുഖത്തൊക്കെ പോകുമ്പോൾ സെൽഫിയെടുക്കണമെന്നൊക്കെ പറഞ്ഞ് കുറേ ആൾക്കാർ വരുമായിരുന്നു. ഞാൻ കുറച്ചുകൂടെ കുഞ്ഞായിരുന്നു. എനിക്കങ്ങനെ ആളുകൾ സെൽഫിയെടുക്കാൻ വരുന്നതൊന്നും ഇഷ്ടമായിരുന്നില്ല. അമ്മയെ ഒറ്റയ്ക്ക് കിട്ടില്ലായിരുന്നു. അതുകൊണ്ട് അഞ്ച് കൊല്ലം ഞങ്ങൾ ശംഖുമുഖം പോകാതായി.' ഇന്ദുലേഖയുടെ മകൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |