'ആദത്', 'വോ ലംഹേ', 'പെഹലീ നസർ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ ചിരപ്രസിദ്ധി നേടിയ പാകിസ്ഥാനി ഗായകൻ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിർമ്മിച്ച് പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന ചിത്രത്തിലൂടെയാണ് ആത്തിഫ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വിദേശത്ത് ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയായി .ഏഴു വർഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യൻസിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാകിസ്താനി കലാകാരന്മാര്ക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിൻവലിച്ചത് നവാഗതനായ നന്ദഗോപൻ വി. ആണ് സംഗീതം . ഗാനരചന മൃദുൽ മീറും നീരജ് കുമാറും ചേർന്നാണ്.
സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഹാൽ പ്രണയകഥയാണ്. നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണംമേയ് ആദ്യം കോഴിക്കോട് ആരംഭിക്കും.
പി.ആർ. ഒ ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |