SignIn
Kerala Kaumudi Online
Sunday, 27 September 2026 10.04 PM IST

മൂന്നാമത്തെ കുഞ്ഞ് അടുത്തുണ്ടാകുമോ? പേർളിയുടെയും ശ്രീനിയുടെ മറുപടി വൈറൽ, ആരാധകർക്കും സന്തോഷം

pearle

സമൂഹമാദ്ധ്യമങ്ങളിൽ നിരവധി താരങ്ങളും ഇൻഫ്ലുവൻസർമാരും ഉണ്ട്. എന്നാൽ, എല്ലാവരെയും ജനങ്ങൾ ഒരുപോലെ അംഗീകരിക്കാറില്ല. ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് കമന്റുകളോ വിവാദങ്ങളോ ഉണ്ടാകാത്തവർ വളരെ കുറവാണ്. അത്തരത്തിൽ ഒന്നും പെടാതെ എന്നും മലയാളികളുടെ മനസിൽ ഇഷ്‌ട താരമായി നിറഞ്ഞുനിൽക്കുന്നയാളാണ് പേർളി മാണി.

പേർളിയുടെ ആദ്യത്തെ മകൾ നിലയ്‌ക്കും ആരാധകർ ഏറെയാണ്. നില സ്‌കൂളിൽ പോകുന്ന വീഡിയോകൾ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ കുട്ടിയെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പേർളിയും ഭർത്താവ് ശ്രീനിഷും. പേ‌ർളി മാണി ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ശ്രീനിയോട് ചോദിച്ചാൽ മതി എന്നാണ് ആദ്യം പേർളി പറയുന്നത്. 'സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കയ്യിലല്ല. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നുമാത്രം. അതിനാൽ മൂന്നാമതൊരു ബേബി ഉണ്ടാവുമോ എന്ന് ഉറപ്പില്ല. ചിലപ്പോൾ ഉണ്ടായേക്കാം. വേണമെന്നും പറയില്ല. വേണ്ടെന്നും പറയില്ല ', പേർളി പറഞ്ഞു.

ആറ് മാസം മുമ്പാണ് പേർളിക്കും ശ്രീനിഷിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുടുംബത്തിലെ ഓരോ പ്രധാനപ്പെട്ട കാര്യങ്ങളുടെ വീഡിയോയും പേർളി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്‌ക്കാറുണ്ട്. അതിനാൽ ആകാംഷയോടെയാണ് പ്രേക്ഷകർ ഓരോ ദിവസവും വീഡിയോക്കായി കാത്തിരിക്കുന്നത്. 'ആദ്യം ലൈക്ക് ചെയ്‌ത ശേഷം മാത്രമാണ് പേർളിയുടെ വീഡിയോ കാണുന്നത്, പേർളിയുടെ വീഡിയോകൾ എപ്പോഴും മോട്ടിവേഷൻ ആണ്, സ്‌കിപ്പ് ചെയ്യാതെ കാണാൻ തോന്നുന്ന ഒരേയൊരു ചാനൽ', തുടങ്ങി നിരവധി കമന്റുകളാണ് പേർളിയുടെ വീഡിയോക്ക് താഴെ വന്നിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEARLE MANEY, VIRAL VIDEO, PEARLISH, NILA PEARLISH, NITARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY