SignIn
Kerala Kaumudi Online
Sunday, 16 August 2026 3.29 AM IST

'രമേശ് നാരായണൻ ആദ്യം പറഞ്ഞത് കള്ളമല്ലേ? ഇപ്പോൾ  മാപ്പ്  പറഞ്ഞിട്ട്  കാര്യമില്ല'; ധ്യാൻ  ശ്രീനിവാസൻ

READ ENGLISH VERSION
dhyan-sreenivasan

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത് പ്രതിഷേധമാണ് ഉയരുന്നത്. നിരവധി താരങ്ങൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദമായ ശേഷം രമേശ് നാരായണൻ മാപ്പ് പറഞ്ഞുവെങ്കിലും അത് മനസിൽ നിന്ന് വന്നതാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ധ്യാനിന്റെ പ്രതികരണം. ഒരു പരിപാടിക്കിടെ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം ധ്യാൻ പറഞ്ഞത്.

'എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ചോദിച്ചാൽ പേര് മാറി വിളിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘാടനത്തിൽ തന്നെ എനിക്ക് ഒരു പാളിച്ച തോന്നി. വേദിയിൽ വച്ച് പുരസ്കാരം നൽകാത്തതിൽ രമേശ് നാരായണൻ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ നമ്മൾ അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ നാണയത്തിൽ തിരിച്ച് അപമാനിക്കാൻ കഴിയുമോ?

വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ അത് മാദ്ധ്യമങ്ങളോടോ മറ്റ് വ്യക്തികളോടോ പ്രകടിപ്പിക്കരുത്. രമേശ് നാരായണൻ തോളിൽ തട്ടിയെന്നാണ് ആദ്യം പറഞ്ഞത്. അത് കള്ളമല്ലേ. വിവാദമായ ശേഷം മാപ്പ് പറഞ്ഞു. ഇപ്പോൾ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. മാപ്പ് അദ്ദേഹത്തിന്റെ മനസിൽ നിന്നാണ് വന്നതെന്ന് തോന്നുന്നില്ല. ആസിഫ് ആ വിഷയം ചെറിയ ചിരിയോടെ ഒതുക്കി. പക്ഷേ ഒരു വിഷമം ഉണ്ടായിട്ടുണ്ടാകും',- ധ്യാൻ വ്യക്തമാക്കി.

എം ടി വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

ചടങ്ങിൽ കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകിയിരുന്നു. രമേശ് നാരായണന് മെമന്റോ നൽകാൻ സംഘാടകർ നിയോഗിച്ചത് ആസിഫ് അലിയെയാണ്. ആസിഫ് പുഞ്ചിരിച്ചുകൊണ്ട് രമേശ് നാരായണന് മെമന്റോ സമ്മാനിക്കാനെത്തി. അദ്ദേഹത്തിന്റെ മുഖത്ത് ഒന്നുനോക്കുകപോലും ചെയ്യാതെ ഉപഹാരം വാങ്ങിയ രമേശ് സദസിൽ മറ്റൊരിടത്ത് ഇരുന്ന സംവിധായകൻ ജയരാജിനെ ആംഗ്യം കാട്ടി വിളിച്ചുവരുത്തി.

തുടർന്ന് അദ്ദേഹത്തിന്റെ കൈയിൽ ഉപഹാരം കൊടുത്തശേഷം തിരികെ സ്വീകരിച്ചു. ജയരാജിനെ കെട്ടിപ്പിടിച്ച് ഹസ്തദാനം നൽകി. ഇതി​നി​ടെ ആസി​ഫ് അലി​ സീറ്റിലേക്ക് മടങ്ങി. സംഭവത്തിന്റെ വീഡി​യോ വൈറലായതി​നെ തുടർന്ന് രമേശ് നാരായണനെ വി​മർശി​ച്ച് സി​നി​മാ പ്രവർത്തകരുൾപ്പെടെ രംഗത്തുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHYAN SREENIVASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY