ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഐ ആം ഗെയിം എന്ന് പേരിട്ടു. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ടൈറ്രിൽ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ ഗണത്തിൽപ്പെടുന്നതായിരിക്കും ചിത്രം എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. ആർ.ഡി.എസ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കിംഗ് ഒഫ് കൊത്തയ്ക്കുശേഷം ദുൽഖർ മലയാളത്തിലേക്ക് മടങ്ങി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.ഹൈദരാബാദ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് ലൊക്കേഷൻ. ആന്റണി വർഗീസ്, വിനയ് ഫോർട്ട് എന്നിവർ താരനിരയിലുണ്ട്. തെന്നിന്ത്യൻ താരം പ്രിയങ്ക മോഹനായിരിക്കും നായിക. സജീർ ബാബു, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്തിരക്കഥ. ആദർശ് സുകുമാരനും ഷഹബാദ് റഷീദും ചേർന്നാണ് സംഭാഷണം. ആർ.ഡി.എക്സിന്റെ തിരക്കഥാകൃത്തുക്കളാണ് ഇരുവരും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കും.ഗാനരചന മനു മഞ്ജു, വിനായക് ശശികുമാർ, ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ചമൻ ചാക്കോ ആണ് ചിത്ര സംയോജൻ. പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശേരി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യു മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |