ശശികുമാർ, സിമ്രാൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിഷൻ ജിവിന്ത് രചനയും സംവിധാനവും നിർവഹിച്ച ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിന് തമിഴ്നാട് ബോക്സ് ഓഫീസിൽനിന്ന് 50 കോടി. ശശികുമാറിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ്. ശശികുമാറിനും സിമ്രാനും ഒപ്പം മലയാളി താരം മിഥുൻ ജയ് ശങ്കർ സുപ്രധാന വേഷത്തിൽ എത്തുന്നു. ആവേശം സിനിമയിൽ ബിബി മോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മിഥുൻ ജയ് ശങ്കർ.
ടൂറിസ്റ്റ് ഫാമിലി കണ്ട് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് വിളിച്ചെന്ന സന്തോഷവാർത്തയും സംവിധായകൻ അഭിഷൻ ജിവിന്ത് പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഹ്യൂമറും ഇമോഷനും ഡ്രാമയും കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് മറ്റു താരങ്ങൾ. ഷോൺ റോൾഡൻ ആണ് സംഗീതം . അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടെയ്ൻമെന്റ്സും ചേർന്നാണ് നിർമ്മാണം. ഗുഡ് നൈറ്റ് , ലൗവർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മില്യൺ ഡോളർ നിർമ്മിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |