
രാധിക ശരത് കുമാർ ടൈറ്റിൽ റോൾ അവതരിപ്പിച്ച തായ് കിഴവി റിലീസ് ചെയ്ത പത്തു ദിവസത്തിനകം ആഗോളതലത്തിൽ 50 കോടി ക്ളബിൽ ഇടം നേടി. രാധികയുടെ വേറിട്ട ലുക്കിനെയും അസാധാരണ പ്രകടനത്തെയും വാഴ്ത്തുകയാണ് തമിഴ് സിനിമാലോകവും പ്രേക്ഷകരും. ആദ്യദിവസം 2.65 കോടി നേടി. രണ്ടാം ദിവസം മുതൽ കളക്ഷനിൽ വൻവർദ്ധന ഉണ്ടായി. നവാഗതനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ ആണ്. ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ നടൻ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് നിർമ്മാണം.അതേസമയം തായ് കിഴവി വമ്പൻ വിജയം നേടുമ്പോൾ രാധിക ശരത്കുമാറിന്
സമ്മാനമായി സുഹാസിനി വരച്ചുനൽകിയ തായ് കിഴവിയുടെ ചിത്രം ശ്രദ്ധ നേടുന്നു. ഈ സന്തോഷം രാധിക ശരത്കുമാർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസകളിൽ ഒന്നാണ് സുഹൃത്തും സഹപ്രവർത്തകയുമായ സുഹാസിനി തായ് കിഴവിയിലെ എന്റെ കഥാപാത്രത്തിന്റെ മനോഹരമായ ചിത്രം വരച്ച് നൽകിയത്. എന്റെ കൈയിൽ ഉള്ള അച്ഛൻ എം.ആർ. രാധയുടെ ടാറ്റൂവും സൂക്ഷ്മതയോടെ അതിമനോഹരമായി വരച്ചു. അത്രയും ശ്രദ്ധയോടെ ചെയ്ത കലാസൃഷ്ടി കണ്ടപ്പോൾ അതിശയിച്ചുപോയി. ഇത് എക്കാലവും സൂക്ഷിച്ചുവയ്ക്കേണ്ട മനോഹമായ ഓർമ്മയായി മാറും. രാധിക ശരത് കുമാർ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
