SignIn
Kerala Kaumudi Online
Monday, 15 June 2026 3.24 AM IST

കൊമ്പുള്ള പൊലീസായി ജയസൂര്യ

ss

കത്തനാരും ഷാജി പാപ്പനും കഴിഞ്ഞ ജയസൂര്യ ഇനി മായൻ. സൂപ്പർ ഹിറ്റായ കളങ്കാവലിനുശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിന് മായൻ - ചാപ്ടർ 1 എന്നു പേരിട്ടു. ഡാർക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. അദൃശ്യ ശക്തിയുമായി പോരാടുന്ന കൊമ്പുള്ള പൊലീസായി ജയസൂര്യ വേഷമിടുന്നു എന്ന് മോഷൻ പോസ്റ്റർ സൂചന നൽകുന്നു. ഏറെ പ്രചാരം നേടിയ 'കറുത്തച്ചനൂട്ട്" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.

എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ പത്നി സിജി സച്ചിയും , സഹോദരി സജിതയും ചേർന്ന് ടൈറ്റിൽ അനാഛാദനം നിർവഹിച്ചു.അണിയറ പ്രവർത്തകരും മലയാള സിനിമയിലെ പ്രമുഖരും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പ്രത്യേകത.

വിജയ് ബാബു, നിരഞ്ജന അനൂപ്, മുബിൻ എം. റാഫി, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. ഒാർഡിനറി, അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്കുശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ്, റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ . അടുത്തമാസം ചിത്രീകരണം ആരംഭിക്കും. യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണമുണ്ട്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്യാമറ ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ രോഹിത്ത് ആർ നായർ.പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പി.ആർ.ഒ വാഴൂർ ജോസ്, എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYASURYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY