
ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നീക്കം എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം ആണ് ഫാമിലി ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ബിനു പപ്പു, അശോകൻ, കലാഭവൻ ഷാജോൺ, സിദ്ധിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവാഗതനായ വിബിൻ ബാലചന്ദ്രൻ രചന നിർവഹിക്കുന്നു.
ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം,. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ: മനു ആലുക്കൽ, മ്യൂസിക് ആന്റ് ബാക്ക്ഗ്രൗണ്ട് സ്കോർ: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ,മേക്കപ്പ് : റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ഏറ്റുമാനൂർ,ആർട്ട് ഡയറക്റ്റർ : സുനിൽ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു, പി .ആർ. ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |